

ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സ്‌കോസ ഖത്തര്‍ ചാപ്റ്റര്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച മെംബര്‍ഷിപ്പ് ഡ്രൈവിന്റെ സമാപനം കുറിച്ച് മെംബേഴ്‌സ് ഫാമിലി മീറ്റ്അപ്പ് റിട്രോ വൈബ് 2024 സംഘടിപ്പിച്ചു. വക്ര റോയല്‍ പാലസ് റെസ്റ്റോറന്റില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്‌കോസ ഖത്തര്‍ പ്രഡിഡന്റ് ഹാരിസ് സിയുടെ അധ്യക്ഷതയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍ കേരള (കാക്ക്) പ്രസിഡന്റ് അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.

അനീസ് പള്ളിപാത്ത്, ഫൈസല്‍ എ കെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കോസ ജനറല്‍ സെക്രട്ടറി ഷൈഫല്‍ സീന്റകത്ത് സ്വാഗതവും ട്രഷറര്‍ സഹദ് നന്ദിയും പറഞ്ഞു.

മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ 1967നും 2024നും ഇടയില്‍ സര്‍ സയ്യിദ് കോളേജില്‍ പഠനം നടത്തിയ വിവിധ തലമുറയില്‍ പെട്ട പൂര്‍വ്വ വിദ്യാര്‍ഥികള്‍ ക്യാമ്പസ് ഓര്‍മകളും അനുഭവങ്ങളും പങ്കുവെച്ചു. മീറ്റ ആന്റ് ഗ്രീറ്റിന് ടോസ്റ്റ് മാസ്റ്റര്‍ നുഫൈസയും സുബൈര്‍ കെ കെയും നേതൃത്വം നല്‍കി.
സ്റ്റേജ് പരിപാടി യൂണിവേഴ്‌സിറ്റി കലോത്സവത്തെ ഓര്‍മ്മിപ്പിക്കും വിധമുള്ളതായിരുന്നു. പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പാട്ടും കവിതയും ഡാന്‍സും മുട്ടിപ്പാട്ടും കൂടാതെ കുട്ടികളുടെ വിവിധങ്ങ കലാപരിപാടികളും അറബിക് ട്രഡീഷണല്‍ ഡാന്‍സും ലൈവ് മ്യൂസിക്കല്‍ ഫ്യൂഷനും കൂടിയായപ്പോള്‍ റിട്രോ വൈബ് പഴയ കോളേജ് ലൈഫിന്റെ പുനരാവിഷ്‌കരണം കൂടിയായി മാറി.

