ലോകത്തിലെ മികച്ച 250 മികച്ച ആശുപത്രികളില്‍ അഞ്ചെണ്ണം ഖത്തറില്‍

Web Desk
1 Min Read

ദോഹ: യു കെ ആസ്ഥാനമായുള്ള ലോകത്തെ പ്രമുഖ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സ് നടത്തിയ പുതിയ പഠനമനുസരിച്ച് ഖത്തറിലെ അഞ്ച് ആശുപത്രികള്‍ ലോകത്തിലെ മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ ഇടം നേടി. ആദ്യ 250ല്‍ അഞ്ച് ആശുപത്രികളുള്ള ഖത്തറിലാണ് ജി സി സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആശുപത്രികള്‍ ഉള്ളത്.

city exchange

1957ല്‍ ആരംഭിച്ച – റുമൈല ആശുപത്രി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, 1982ല്‍ ആരംഭിച്ച ഹമദ് ജനറല്‍ ആശുപത്രി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, 2004ല്‍ ആരംഭിച്ച നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ 2011ല്‍ തുടങ്ങിയ ഹാര്‍ട്ട് ഹോസ്പിറ്റല്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, 2018ല്‍ ആരംഭിച്ച സിദ്ര മെഡിസിന്‍ എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് പട്ടികയില്‍ 60-ാം സ്ഥാനത്തും ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ 63-ാം സ്ഥാനത്തുമായി മികച്ച 100ല്‍ ഇടം പിടിച്ചിട്ടുണ്ട്.

- Advertisement -
Ad image

ലോകത്തെ മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ അഞ്ച് ഖത്തര്‍ ആശുപത്രികള്‍ സ്ഥാനം നേടിയത് അവിശ്വസനീയമായ നേട്ടമാണെന്നും ഖത്തറിന്റെ ആരോഗ്യ മേഖലയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ശ്രദ്ധേയമായ നേട്ടത്തിന് അഞ്ച് ആശുപത്രികളിലെയും ഹെല്‍ത്ത് കെയര്‍ ടീമുകളെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!