

കൂട്ടാലിട: ബാലുശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സി എച്ച് സെന്റര്‍ സെക്രട്ടറിയുമായിരുന്ന സാമൂഹ്യ- സാംസ്‌ക്കാരിക- ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷുക്കൂര്‍ തയ്യില്‍ (50) നിര്യാതനായി. പൂനത്ത് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ട്രഷറര്‍ കൂടിയായിരുന്നു.

മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡന്റ്, പേരാമ്പ്ര മണ്ഡലം മുസ്‌ലിം യൂത്ത് ലീഗിന്റെ ട്രഷറര്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
