ജീവകാരുണ്യ പ്രവര്‍ത്തകനുള്ള മംഗളം അവാര്‍ഡ് ജെബി കെ ജോണിന്

Web Desk
1 Min Read

ദോഹ: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള മംഗളം അവാര്‍ഡ് ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന് സമ്മാനിച്ചു. ഖത്തറിലും നാട്ടിലും അദ്ദേഹം നടത്തിവരുന്ന വിവിധ ജനസേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കിയത്.

city exchange

മംഗളം അന്‍പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആലുവയില്‍ നടന്ന ഡ്രീം നൈറ്റില്‍ പുരസ്‌കാരം സമ്മാനിച്ചു. മന്ത്രി പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി കെ ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, മംഗളം മാനേജിംഗ് ഡയറക്ടര്‍ സാജന്‍ വര്‍ഗ്ഗീസ്, ചീഫ് ജനറല്‍ മാനേജര്‍ ആഷിം ജോണ്‍ മണത്തൂക്കാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!