

കോഴിക്കോട്: റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി രണ്ട് റോട്ടറാക്റ്റ് ക്ലബും ഒരു ഇന്ററാക്ട് ക്ലബും രൂപീകരിച്ചു.
റോട്ടറാക്ട് ക്ലബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി ഫ്യൂച്ചറിന്റെ ഭാരവാഹികള്‍: തബ്ഷീര്‍ അലി (പ്രസി), മുര്‍ഷിദ് അഹമ്മദ് (സെക്ര), അഡ്വ. അഞ്ജന അജയ് (ട്രഷ).
റോട്ടറാക്ട് ക്ലബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി യൂത്ത്- ആബിദ് നിഷാദ് (പ്രസി), സവാന്‍ മുഹമ്മദ് (സെക്ര), സിദ്ദിഖ് മുഹമ്മദ് (ട്രഷ).

ഇന്ററാക്ട് കാലിക്കറ്റ് സൈബര്‍ സിറ്റി- പി കെ ആയിഷ ഫിര്‍സ (പ്രസി), എ എം തീര്‍ഥ (സെക്ര), ദേവിക രാകേഷ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
റോട്ടറി ഡിസ്ട്രിക്ട് 3204 ഗവര്‍ണ്ണര്‍ ഡോ. രാജേഷ് സുഭാഷ് ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.
റോട്ടറി ഡിസ്ട്രിക് യൂത്ത് ചെയര്‍ ജയ ഗോപാല്‍ ചന്ദ്രശേഖരന്‍, ഡി ആര്‍ ആര്‍ കമല്‍ ഷാ, ഡി എസ് നിയാസ് അഹസന്‍, അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ ഡോ. പി എന്‍ അജിത, സെക്രട്ടറി നിതിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
