മലയാള സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഫൂളാണ് മോഹന്‍ലാലെന്ന് ഡോ. ഫസല്‍ ഗഫൂര്‍

Web Desk
1 Min Read

പെരിന്തല്‍മണ്ണ: മലയാള സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഫൂളാണ് മോഹന്‍ലാലെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. പെരിന്തല്‍മണ്ണ എം ഇ എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ- സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ ടി ടിയില്‍ പ്രദര്‍ശിപ്പാക്കാനെടുത്ത തീരുമാനം മണ്ടത്തരമാണെന്നും ഒ ടി ടി റിലീസിലൂടെ കുത്തകകള്‍ക്കല്ലാതെ മറ്റാര്‍ക്കും യാതൊരു നേട്ടവുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തിയേറ്ററുകളെ നശിപ്പിക്കുകയാണ് ഒ ടി ടികളുടെ ലക്ഷ്യം. തിയേറ്ററുകള്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ സിനിമകള്‍ക്ക് ഒ ടി ടികള്‍ ഇത്ര പണം നല്കില്ലെന്നും അതോടെ സിനിമാ വ്യാവസായം നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററുകളില്‍ സിനിമയെത്തിയാല്‍ സര്‍ക്കാരിനുള്‍പ്പെടെ പണം ലഭിക്കും. ഒ ടി ടി കുത്തകകളുടെ മാത്രം കൈയ്യിലുള്ളതാണ്. സിനിമാ വ്യവസായത്തെ നശിപ്പിച്ച് റേറ്റ് കുറക്കുകയാണ് ഒ ടി ടികള്‍ ചെയ്യുന്നത്. മോഹന്‍ലാല്‍ ഫൂളാണെന്നും അദ്ദേഹമാണ് മലയാള സിനിമയെ നശിപ്പിക്കുന്നതെന്നും ഡോ. ഫസല്‍ ഗഫൂര്‍ തുറന്നടിച്ചു.

- Advertisement -
Ad image

മലയാള സിനിമാ വ്യവസയാത്തെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നശിപ്പിക്കുമെന്ന ഘട്ടത്തിലെത്തിയതോടെയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കണ്ടത്. അതിനുശേഷമാണ് ഒ ടി ടിയല്ല ആദ്യം തിയേറ്റര്‍ റിലീസാണ് വേണ്ടതെന്ന ഘട്ടത്തിലെത്തിയതെന്നും ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!