
കൊച്ചി:1979ല്‍ മുസ്ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കണമെന്ന് നിര്‍ദേശിച്ചത് അന്നത്തെ പാലാ ബിഷപ്പ് സെബാസ്റ്റ്യന്‍ വയലിലാണെന്ന് മുന്‍ ഡി.ജി.പി ഡോ.അലക്സാണ്ടര്‍ ജേക്കബ.്


മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമീഷന്‍ ട്രസ്റ്റ് എറണാകുളത്ത് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇപ്പോഴത്തെ പാലാ ബിഷപ്പിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ സംസ്ഥാനത്തു ചര്‍ച്ചയാകുന്നതിനിടയിലാണ് മുന്‍ ഡിജിപി യുടെ വെളിപ്പെടുത്തല്‍ . അന്ന് വയലില്‍ തിരുമേനിയാണ് കെ.എം മാണിക്കു പകരം മുഹമ്മദ് കോയയെ ശിപാര്‍ശ ചെയ്തതെന്ന് ഡോ. അലക്സാണ്ടര്‍ ജേക്കബ് വെളിപ്പെടുത്തി. അങ്ങനെ പാലാ മെത്രാന്റെ പിന്തുണയോടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കു ഒരു മുസ്ലിമിന് എത്താന്‍ പറ്റിയെന്നും അദ്ദേഹം പറഞ്ഞു. 1979 ഒക്ടോബര്‍ 12 നാണ് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അഞ്ചാം നിയമസഭയില്‍ കെ.കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ എന്നിവര്‍ക്കു ശേഷമാണ് മുഹമ്മദ് കോയ മുഖ്യമന്ത്രിയാകുന്നത്.
