നിരാലാംബരായ സ്ത്രീകള്‍ക്കായി ‘നിര്‍ഭയ’ ഒരുങ്ങുന്നു

Web Desk
1 Min Read

കോതമംഗലം: സമൂഹത്തില്‍ പ്രയാസമാനുഭവിക്കുന്ന സ്ത്രീകളുടെ സമഗ്രമായ പുനരധിവാസം ലക്ഷ്യമാക്കിയുള്ള ‘നിര്‍ഭയ സെന്റര്‍ ഫോര്‍ വുമണ്‍ ഇന്‍ ഡിസ്‌ട്രെസ്’ കോതമംഗലത്ത് നിര്‍മാണം ആരംഭിച്ചു. നിര്‍ഭയ ഫൗണ്ടേഷന് കീഴിലെ ആദ്യ സംരംഭമാണ് വുമണ്‍ ഇന്‍ ഡിസ്‌ട്രെസ്.
കോതമംഗലം നെല്ലിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പീസ് വാലി ഫൗണ്ടേഷനാണ് നിര്‍ഭയ കേന്ദ്രത്തിനു ആവശ്യമായ സ്ഥലം നല്‍കിയത്. നിര്‍ഭയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പീസ് വാലി പിന്തുണ നല്‍കും.

city exchange

ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെട്ടവര്‍, വിധവകള്‍, ശാരീരിക- മാനസിക പീഡനങ്ങളെ അതിജീവിച്ചവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ളവര്‍ക്ക് നിര്‍ഭയ ആശ്വാസമാകും.
അഭയം തേടി എത്തുന്നവരെ പുനരധിവാസം നല്‍കി സ്വയം തൊഴിലിലൂടെ ശാക്തീകരിക്കുന്ന രീതിയാണ് നിര്‍ഭയ സ്വീകരിക്കുക. ഇതിനായി സ്ത്രീകളുടെ വസ്ത്ര നിര്‍മാണ യൂണിറ്റ് ഉള്‍പ്പടെ ഈ കേന്ദ്രത്തില്‍ സജ്ജമാക്കും.

നിര്‍മാണം പുരോഗമിക്കുന്ന 30000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം അടുത്ത വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാകും.
പ്രവാസിയായ പി ബി സമീറാണ് കെട്ടിട നിര്‍മാണം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ലോഗോ പ്രകാശന ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍ഭയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ എം യൂസുഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ സീമ ജി നായര്‍ എന്നിവര്‍ ചേര്‍ന്ന് പീസ് വാലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി എം അബൂബക്കറിനു നിര്‍ഭയ ലോഗോ കൈമാറി തുടക്കം കുറിച്ചു.

- Advertisement -
Ad image

പീസ് വാലി വര്‍ക്കിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ എ ഷെമീര്‍, കമ്മിറ്റി അംഗം യൂസുഫ് അലി എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!