ഐ സി എ ഐ എറണാകുളം ബ്രാഞ്ചിനെ രാജ്യത്തെ മികച്ച ബ്രാഞ്ചായി തെരഞ്ഞെടുത്തു

Web Desk
1 Min Read

കൊച്ചി: ദേശീയതലത്തില്‍ മികച്ച ബ്രാഞ്ചായി ഐ സി എ ഐ എറണാകുളം ബ്രാഞ്ച് തെരഞ്ഞെടുക്കപ്പെട്ടു. 2021ലെ ലാര്‍ജ് കാറ്റഗറിയിലാണ് എറണാകുളം ബ്രാഞ്ച് നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എറണാകുളം ബ്രാഞ്ച് ദേശീയതലത്തില്‍ മികച്ച ബ്രാഞ്ചായി തെരഞ്ഞെടുക്കപ്പെടുന്നത്.

city exchange

ന്യൂഡല്‍ഹിയില്‍ നടന്ന ഐ സി എ ഐ എഴുപത്തിരണ്ടാം വാര്‍ഷികാഘോഷ ചടങ്ങില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കൃഷ്ണറാവു കാരാടില്‍ നിന്ന് എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ രഞ്ജിത് ആര്‍ വാര്യരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ഐ സി എ ഐ പ്രസിഡന്റ് നിഹാര്‍ എന്‍ ജംബുസാരിയ, വൈസ് പ്രസിഡന്റ് ദേബാശിഷ് മിത്ര, കേന്ദ്ര സമിതി അംഗം ബാബു എബ്രഹാം കള്ളിവയലില്‍, ദക്ഷിണേന്ത്യ റീജിയണല്‍ കൗണ്‍സില്‍ അംഗം ജോമോന്‍ കെ ജോര്‍ജ്ജ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരദാനം നടന്നത്.

- Advertisement -
Ad image

ഐ സി എ ഐ എറണാകുളം ബ്രാഞ്ചിന്റെ സ്റ്റുഡന്റ്സ് അസോസിയേഷന് കേരളത്തിലെ മികച്ച അസോസിയേഷനുള്ള പുരസ്‌കാരവും ലഭിച്ചു.

ഐ സി എ ഐക്ക് രാജ്യത്ത് 165 ബ്രാഞ്ചുകളും വിദേശത്ത് 36 ചാപ്റ്ററുകളുമുണ്ട്. എറണാകുളം ബ്രാഞ്ച് കേരളത്തിലെ ഏറ്റവും വലുതും ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലിയ ബ്രാഞ്ചുമാണ്. ജനുവരിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എറണാകുളം ബ്രാഞ്ചിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടിരുന്നു.

Share This Article
Leave a Comment
error: Content is protected !!