മലപ്പുറത്ത് ഫിഫ ലോകകപ്പ് പ്രചാരണവുമായി ഡോം ഖത്തര്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഫിഫ ലോകകപ്പ് ഖത്തര്‍ 2022 പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ലോകകപ്പ് ക്വിസ്, സ്‌പോര്‍ട്‌സ് സിംപോസിയം, ഫുട്ബാള്‍ പ്രദര്‍ശന മത്സരം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലായ് നാലിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലാണ് പരിപാടികള്‍ അരങ്ങേറുക.

city exchange

ഖത്തര്‍ ലോകകപ്പിന് പിറന്ന നാട്ടില്‍ പ്രചാരണം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. ലോകകപ്പിന്റെ നാള്‍വഴികള്‍ വിവരിച്ചും ലോകകപ്പിനായി ഖത്തറില്‍ നിര്‍മിച്ച സ്റ്റേഡിയങ്ങള്‍ പരിചയപ്പെടുത്തിയും നിര്‍മിച്ച േേഡാക്യുമെന്ററി പ്രദര്‍ശിപ്പിക്കും. കേരളത്തിലെ മുഴുവന്‍ കോളജുകളിലേയും ഓരോ ടീം അംഗങ്ങള്‍ വീതം പങ്കെടുക്കുന്ന ലോകകപ്പ് ക്വിസിന് പ്രഗത്ഭ ക്വിസ് മാസ്റ്റര്‍മാര്‍ നേതൃത്വം നല്കും. ഇരുന്നൂറില്‍പരം ടീം അംഗങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ട്രോഫിയും നല്കും. ഒന്നാം സമ്മാനമായി 51000 രൂപയും രണ്ടാം സമ്മാനമായി 21000 രൂപയും മൂന്നാം സമ്മാനമായി 11000 രൂപയുമാണ് നല്കുക.

സ്‌പോര്‍ട്‌സ് സിംപോസിയത്തില്‍ ഖത്തറിലേയും ഇന്ത്യയിലേയും കായിക മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുക്കും. കേരള കായിക മന്ത്രാലയം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവയെ പ്രതിനിധീകരിച്ച് പ്രമുഖര്‍ പങ്കെടുക്കും. പ്രമുഖ കളിക്കാരുടെ സാന്നിധ്യവും ഉണ്ടാവും.

- Advertisement -
Ad image

കേരളത്തിലെ മുതിര്‍ന്ന ഫുട്ബാള്‍ താരങ്ങളെ അണിനിരത്തി ഫുട്ബാള്‍ പ്രദര്‍ശന മത്സരവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് വി സി മശ്ഹൂദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ്, ചീഫ് കോര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍, ഡോം ഖത്തര്‍ വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ സൗമ്യ പ്രദീപ്, ട്രഷറര്‍ കേശവദാസ്, അച്ചു ഉള്ളാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും ക്വിസ് റജിസ്‌ട്രേഷനും [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!