
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാവും പട്ടിക പ്രസിദ്ധീകരിക്കുക.

അലോട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് അടുത്ത മാസം ഒന്ന് വരെ അസല്‍ രേഖകളുമായെത്തി പ്രവേശനം നേടാം. ഏകജാലക സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap. kerala.gov.in or admission. dge.kerala.gov.in. തുടങ്ങിയ സൈറ്റുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും.

