
ദോഹ: ഖത്തറില്‍ കുട്ടികള്‍ക്കു കൂടി പള്ളിയിലേക്ക് പ്രവേശനത്തിന് അനുമതി നല്‍കി കോവിഡ് നിയന്ത്രണങ്ങളില്‍ മന്ത്രിസഭയുടെ ലഘൂകരണം. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയത്. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ആഗസ്റ്റ് ആറ് വെള്ളിയാഴ്ച മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.

