പരിസ്ഥിതി ദിനത്തില്‍ ഔഷധസസ്യ ഉദ്യാനം ഒരുക്കി കുന്നുംപുറം സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Web Desk
1 Min Read

ഇടപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി കുന്നുംപുറം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഔഷധസസ്യ ഉദ്യാനം ഒരുക്കി മാതൃകയായി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഔഷധ സസ്യങ്ങളുടെ മൂല്യവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange

വിദ്യാലയ അങ്കണത്തില്‍ നടന്ന ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുമായുള്ള മനുഷ്യന്റെ അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മികച്ച മാതൃകയാണെന്നും അവര്‍ പറഞ്ഞു.

പരിപാടിയില്‍ മുഖ്യാതിഥിയായ പുനര്‍നവ ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോ. ജസീല വിവിധ ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ ഔഷധഗുണങ്ങളും ആരോഗ്യപരമായ പ്രാധാന്യവും വിശദീകരിക്കുകയും ചെയ്തു. പരിസ്ഥിതി ദിന സന്ദേശം നല്‍കി് പ്രകൃതിസംരക്ഷണം ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് അവര്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.

തുളസി, കറ്റാര്‍വാഴ, പനിക്കൂര്‍ക്ക, ആടലോടകം, കീഴാര്‍നെല്ലി, ബ്രഹ്മി, തഴുതാമ, മുക്കുറ്റി, ഞാവല്‍, തിപ്പല്ലി തുടങ്ങി നിരവധി ഔഷധസസ്യങ്ങളാണ് പുനര്‍നവ ആയൂര്‍വ്വേദ ഹോസ്പിറ്റലിന്റെ സഹായത്തോടെ വിദ്യാര്‍ഥികള്‍ ഉദ്യാനത്തില്‍ നട്ടുപിടിപ്പിച്ചത്. ഔഷധസസ്യങ്ങളുടെ പേരും ഉപയോഗങ്ങളും രേഖപ്പെടുത്തിയ വിവരഫലകങ്ങളും ഉദ്യാനത്തില്‍ സ്ഥാപിച്ചു.

- Advertisement -
Ad image

ചടങ്ങില്‍ പ്രധാനാധ്യാപിക റഹ്മാ ബീഗം അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് മുഹമ്മദ് ഹസ്രത്ത്, സ്റ്റാഫ് സെക്രട്ടറി മാഹിന്‍ ബാഖവി, നവീന്‍ പുതുശേരി, മുത്തലിബ് എം, അബ്ദുല്‍ ജലീല്‍ പി എ, ധന്യ എസ് വാര്യര്‍, സന്ധ്യ കെ വി, ദിയ പ്രഭ, ശ്രേയ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടീല്‍, ഔഷധസസ്യ പ്രദര്‍ശനം, പരിസ്ഥിതി സന്ദേശങ്ങള്‍, പോസ്റ്റര്‍ രചന മത്സരം, പരിസ്ഥിതി ദിന ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു.

പ്രകൃതിയെ സംരക്ഷിക്കുകയും ജൈവവൈവിധ്യം നിലനിര്‍ത്തുകയും ചെയ്യേണ്ടതിന്റെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ ഈ ഉദ്യമം ശ്രദ്ധേയമായി.

Share This Article
Leave a Comment
error: Content is protected !!