

ദോഹ: ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ മേഖലകളില്‍ മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായ സ്‌ഫോടനങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു.

ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ, അക്രമത്തെയും ഭീകരതയെയും നിരാകരിക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പാകിസ്ഥാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ ഭരണകൂടത്തിന്റെ അനുശോചനം അറിയിക്കുന്നതായി മന്ത്രാലയം അറിയിച്ചു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
