Connect with us

Entertainment

റഷീദ് പാറക്കലിന്റെ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി ചിത്രം ഒറ്റപ്പാലത്ത്

Published

on


ഒറ്റപ്പാലം: ഇന്ദ്രന്‍സിനേയും ജാഫര്‍ ഇടുക്കിയേയും മുഖ്യകഥാപാത്രങ്ങളാക്കി റഷീദ് പാറക്കല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഒറ്റപ്പാലത്ത് നടന്നു. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഭഗവതിപുരം, മൂന്നാം നാള്‍, ഹലോ ദുബായ്കാരന്‍, വൈറ്റ് മാന്‍ എന്നിവയായിരുന്നു മറ്റു നാലു ചിത്രങ്ങള്‍.

നടന്മാരായ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഷാജു ശ്രീധര്‍, പ്രിയങ്ക, പ്രൊഡ്യൂസര്‍ അഷ്‌റഫ് പിലാക്കല്‍, സംവിധായകന്‍ റഷീദ് പാറക്കല്‍, ചന്ദന എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. സംവിധായകന്‍ റഷീദ് പാറക്കല്‍ തിരക്കഥ ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രോജക്ട് ഡിസൈനര്‍ സിറാജ് മൂണ്‍ബിം ക്ലാപ്പടിച്ചു. ഹമീദ് മഞ്ചാടി സ്വിച്ച് ഓണും നിര്‍വഹിച്ചു.

തിങ്കളൂര്‍ എന്ന ഗ്രാമത്തിലെ സാധാരണക്കാരില്‍ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലാണ് ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ ആയിരിക്കും ഇന്ദ്രന്‍സ് എത്തുക. ഇനിയും പേര് പുറത്തുവിടാത്ത ചിത്രത്തില്‍ സുനില്‍ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി മേനോന്‍, സുമേഷ് മൂര്‍, ഷാജു, അഷ്‌റഫ്, മുന്‍ഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വര്‍ഗീസ്, അഖില, ചന്ദന, ആര്യ വിജു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അര്‍ജുന്‍ വി അക്ഷയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്, പി ആര്‍ ഓ മഞ്ജു ഗോപിനാഥ് എന്നിവര്‍ നിര്‍വഹിക്കുന്നു.


error: Content is protected !!