ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനയിച്ചു; മരണമാസ്സില്‍ കട്ട് സൗദിയില്‍ വിലക്ക്, കുവൈത്തില്‍ റീ എഡിറ്റ്

Web Desk
2 Min Read

കൊച്ചി: ബേസില്‍ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈത്തിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. എന്നാല്‍ കുവൈത്തില്‍ അവരുടെ ഭാഗങ്ങള്‍ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

city exchange

‘കുവൈത്തില്‍ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെന്‍സര്‍ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകള്‍ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്ത സീനുകളിലെ കല്ലുകടികള്‍ പൂര്‍ണ്ണമായ സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തിയേറ്ററുകളില്‍ തന്നെ കാണുക’ എന്ന് മരണമാസ്സ് ടീം സോഷ്യല്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

ബേസില്‍ ജോസഫ് നായകനായി എത്തുന്ന സിനിമ ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. വാഴ, ഗുരുവായൂരമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് മരണമാസ് നിര്‍മ്മിക്കുന്നത്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്.

ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

- Advertisement -
Ad image

എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ഗോകുല്‍നാഥ് ജി, ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താന്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, വരികള്‍- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, മേക്കപ്പ്- ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ- ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, സംഘട്ടനം- കലൈ കിങ്സണ്‍, കോ ഡയറക്ടര്‍- ബിനു നാരായണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സ്റ്റില്‍സ്- ഹരികൃഷ്ണന്‍, ഡിസൈന്‍സ്- സര്‍ക്കാസനം, ഡിസ്ട്രിബൂഷന്‍- ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് ത്രൂ ഐക്കണ്‍ സിനിമാസ്, ഐക്കണ്‍ സിനിമാസ്. പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Share This Article
Leave a Comment
error: Content is protected !!