ആരോഗ്യ ശുചിത്വ മാര്‍ഗ രേഖ കൈമാറി

Web Desk
1 Min Read

രാമന്തളി: രാമന്തളിയില്‍ ഏപ്രില്‍ 23 മുതല്‍ 27 വരെ നടക്കുന്ന 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് രാമന്തളി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. ചടങ്ങില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

city exchange

പി എം ലത്വീഫ് സ്വാഗതവും കക്കുളത്ത് അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. പ്രസ്തുത ദിനങ്ങളില്‍ പാലിക്കേണ്ട ആരോഗ്യ ശുചിത്വ മാര്‍ഗ്ഗ രേഖ രാമന്തളി ഫാമിലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി ഗിരിഷ് ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ യു അബ്ദുറഹിമാന് കൈമാറി.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആതിര എസ് പിള്ള, ആശാ വര്‍ക്കര്‍ എ സീമ, ജമാഅത്ത് വൈസ് പ്രസിഡണ്ട് കെ അബൂബക്കര്‍, ഇ അബൂബക്കര്‍, കെ കെ അശ്‌റഫ്, മുണ്ടക്കാല്‍ ഇബ്രാഹിം, പി പി സുലൈമാന്‍ ഹാജി, ഹമീദ് മാസ്റ്റര്‍, സിദ്ദീഖ് കൊവ്വപ്രത്ത്, എസ് മുഹമ്മദ് ഹാജി, ചിറയില്‍ അശ്‌റഫ്, പി പി ഹസ്സന്‍, കുഞ്ഞഹമദ്, ഓ എം അബ്ദുല്‍ സലാം, എം കെ മഖ്‌സുദ്, പി കെ ഖാസിം, ടി അബ്ദുല്ല, കോച്ചന്‍ അബ്ദുല്ല, മോണങ്ങാട്ട് ഇബ്രാഹിം, മുസ്തഫ ഹാജി, എന്‍ പി റാഷിദ്, മുഹമ്മദ് ഷാക്കിര്‍, എം അബ്ദുറഹിമാന്‍, എന്‍ എ വി അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എച്ച് ഐ ഗിരീഷ് ക്ലാസ്സെടുത്തു.

Share This Article
Leave a Comment
error: Content is protected !!