നവോത്സവ് 2കെ24 കലാ കായിക മത്സരങ്ങള്‍ പുനരാരംഭിക്കുന്നു

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ സാഹിത്യ കായിക മത്സരങ്ങളായ നവോത്സവ് 2കെ24 ഏപ്രില്‍ 17 വ്യാഴാഴ്ച പുനഃരാരംഭിക്കുന്നു.

city exchange

കലാ- കായിക മത്സരങ്ങളുടെ ഒരുത്സവ കാലം എന്ന പ്രമേയത്തില്‍ തുടക്കം കുറിച്ച പരിപാടി കെ എം സി സി വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസയുടെ വിയോഗത്തെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. മത്സരത്തുടര്‍ച്ചയുടെ ഭാഗമായി പഞ്ച ഗുസ്തി, ചെസ്, കാരംസ് തുടങ്ങി വിവിധ കായിക മത്സരങ്ങളോടെയാണ് പരിപാടികള്‍ തുടക്കം കുറിക്കുന്നത്.

ഏപ്രില്‍ 18ന് വടംവലി മത്സരവും 25ന് ഫുട്ബാള്‍ മത്സരവും നടക്കും. മെയ് ആദ്യവാരത്തില്‍ കലാ മത്സരങ്ങള്‍ പുന:രാരംഭിക്കും. ജില്ലാതല മത്സര വിജയികളാണ് സംസ്ഥാന തലങ്ങളില്‍ മാറ്റുരക്കുക.

സമയ ബന്ധിതമായി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചാണ് മത്സരം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ നടന്ന കലാ- കായിക മത്സരങ്ങളുടെ ഫലമനുസരിച്ച് നിലവില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസര്‍ക്കോട്, കണ്ണൂര്‍, തൃശൂര്‍ എന്നീ ഏരിയ കമ്മിറ്റികളാണ് പോയിന്റ് നിലയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

- Advertisement -
Ad image

പൊതു മത്സര ഇനത്തില്‍ ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് പാസ്റ്റ് ഏറെ വൈവിധ്യ പൂര്‍ണമായ സംഘാടനവും ആഘോഷവുമായി. വിവിധ വ്യക്തിഗത കലാ മത്സരങ്ങള്‍, ഗ്രൂപ്പ് മത്സരങ്ങള്‍ എന്നിവയാണ് ഇനി പ്രധാനമായും നടക്കാനുള്ളത്.

Share This Article
Leave a Comment
error: Content is protected !!