
ദോഹ: സിറിയയിലെ ഡമസ്‌കസ് ഗ്രാമപ്രദേശത്ത് ആഭ്യന്തര സുരക്ഷാ സേനയുടെ ബസിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.

അക്രമം, ഭീകരവാദം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏത് സാഹചര്യത്തിലായാലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാട് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

സിറിയയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഖത്തര്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തില്‍ പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖത്തര്‍ ആശംസിച്ചു.

