ഗാസയില്‍ നിന്നും പരിക്കേറ്റവരുമായി ഖത്തര്‍ സായുധ സേന വിമാനം ദോഹയിലെത്തി

Web Desk
1 Min Read

ദോഹ: പരിക്കേറ്റ ഫലസ്തീനികളുമായി ഖത്തര്‍ സായുധ സേനയുടെ വിമാനം ദോഹയിലിറങ്ങി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി 1500 ഫലസ്തീനികളെയാണ് ഖത്തറില്‍ ചികിത്സിക്കുക.

city exchange

വിശുദ്ധ റമദാനിലെ മൂന്നാമത്തേതും ഖത്തര്‍ ഈ ശ്രമം ആരംഭിച്ചതിന് ശേഷമുള്ള 21-ാമത്തെയും സംരംഭമാണിത്.

വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ഫലസ്തീനികള്‍ എത്തിച്ചേരുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചു.

‘ദുഷ്‌കരമായ സാഹചര്യങ്ങള്‍ക്കിടയിലും ഞങ്ങളെ സന്തോഷിപ്പിച്ചത്, അമീരി സായുധ സേനയില്‍ നിന്നുള്ള മെഡിക്കല്‍ ഒഴിപ്പിക്കല്‍ വിമാനത്തില്‍ നിരവധി കുടുംബങ്ങളുടെ ഒത്തുചേരലാണ്,’ എന്ന് ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ എഴുതി. ഫലസ്തീന്‍, ഈജിപ്ഷ്യന്‍ റെഡ് ക്രസന്റിന് അവര്‍ നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!