അഡ്വ. സജീവ് ജോസഫ് എം എല്‍ എ ശരണ്‍ജിത്തിന് ഇന്‍കാസ് സഹായധനം കൈമാറി

Web Desk
1 Min Read

ദോഹ: ചെറിയ പെരുന്നാള്‍ ദിനത്തില്‍ സീലൈനില്‍ വെച്ച് അപകടത്തില്‍പ്പെട്ട് നട്ടെല്ലിന് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ശസ്ത്രകിയയും തുടര്‍ ചികിത്സയും കഴിഞ്ഞ് കണ്ണൂരില്‍ തിരിച്ചെത്തിയ ശരണ്‍ജിത്തിനെ ഇരിക്കൂര്‍ എം എല്‍ എ അഡ്വ. സജീവ് ജോസഫ് സന്ദര്‍ശിച്ച് ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സഹായധനം കൈമാറി.

city exchange

ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി, നേതാക്കളായ പിയാസ് മേച്ചേരി, അഭിഷേക് കെ പി, ആഷിഖ് ഇരിക്കൂര്‍, ജെനിറ്റ് ജോബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കഴിഞ്ഞ ജൂണ്‍ മാസം ഇന്‍കാസ് പരിപാടിയുമായി ദോഹയില്‍ എത്തിച്ചേര്‍ന്നിരുന്ന എം എല്‍ എ ശരണ്‍ജിത്തിനെ മുഐതറിലെ റൂമില്‍ സന്ദര്‍ശിക്കുകയും ഇന്‍കാസ് പ്രസ്ഥാനത്തിന്റെ പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഇന്‍കാസ് മുന്‍കൈയെടുത്ത് ബുധനാഴ്ച രാത്രിയായിരുന്നു ശരണ്‍ജിത്ത് നാട്ടിലേക്ക് വിമാനം കയറിയത്.

Share This Article
Leave a Comment
error: Content is protected !!