സൈബര്‍ സ്‌ക്വയര്‍ എ ഐ പാഠപുസ്തകം ഐ ടി സഹമന്ത്രി ഏറ്റുവാങ്ങി

Web Desk
1 Min Read

കോഴിക്കോട്: ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൈബര്‍ സ്‌ക്വയര്‍ തയ്യാറാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാഠപുസ്തകം കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് കൈമാറി. സി ബി എസ് ഇ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് സൈബര്‍ സ്‌ക്വയര്‍ എന്ന എഡ്ടെക് സ്ഥാപനം പുസ്തകം പുറത്തിറക്കിയത്.

city exchange

പുതിയ വിദ്യാഭ്യാസ നയപ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനം 9,10 ക്ലാസുകളില്‍ അനിവാര്യമാണ്. ഇക്കാര്യം മുന്നില്‍ക്കണ്ടാണ് പുസ്തകം തയ്യാറാക്കിയത്. എന്‍ ഐ ടി ടി ബി ഐയില്‍ നിന്ന് പുറത്തിറങ്ങിയ സ്ഥാപനങ്ങളുമായി മന്ത്രി നടത്തിയ മുഖാമുഖം പരിപാടിയില്‍വെച്ചാണ് പുസ്തകം കൈമാറിയത്.

ചടങ്ങില്‍ എം കെ രാഘവന്‍ എം പി, എന്‍ ഐ ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, ബാബ്റ്റെ ഡയരക്റ്റര്‍ മോനിഷ് മോഹന്‍, എന്‍ ഐ ടി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. സതീദേവി, ഡീന്‍ ഡോ. സമീര്‍ എസ് എം, സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഇന്‍ ഫോറിന്‍ ലാംഗ്വജസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. രവിവര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍ ഐ ടിയിലെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററില്‍ സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച ബാബ്റ്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ശേഷം പുറത്തിറങ്ങി ഐ ടി വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ബാബ്റ്റെയുടെ സൈബര്‍ സ്വക്വയറില്‍ 50,000 വിദ്യാര്‍ഥികളുണ്ട്. യു എ ഇയിലെ ഹാബിറ്റാറ്റ്സ് സ്‌ക്കൂളുമായി സഹകരിച്ച് 2803 വെബ്സൈറ്റുകള്‍ നിര്‍മിച്ച് സ്ഥാപനം നേരത്തെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കോഡിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഐ ഒ ടി എന്നിവയില്‍ സൈബര്‍ സ്‌ക്വയര്‍ പരിശീലനം നല്‍കിവരുന്നു. ഗ്രേഡ് 1 മുതല്‍ കോഡിങ് ആരംഭിച്ച ആദ്യത്തെ എഡ്ടെക് സ്ഥാപനമാണ് സൈബര്‍ സ്‌ക്വയര്‍. യു എ ഇയില്‍ ആദ്യമായി സ്‌ക്കൂളില്‍ എ ഐ ലാബ്, ഗ്രേഡ് 2 മുതല്‍ എ ഐ കരിക്കുലത്തിന്റെ ഭാഗമാക്കിയ ആദ്യ ഐ ടി കമ്പനി തുടങ്ങിയ സവിശേഷതകളും സൈബര്‍ സക്വയറിനുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!