
ദോഹ: തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമീഖ് അല്‍ മര്‍റി താജിക്കിസ്ഥാന്‍ അംബാസഡര്‍ നൂര്മുറോഡ് മുഹമ്മദ് അലിയുമായും ഖത്തറിലെ അമേരിക്കന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ക്രിസ്റ്റഫര്‍ ഹോഡ്ജസുമായും ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചകളില്‍ ഇരുപക്ഷത്തിനും താത്പര്യമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തൊഴില്‍ മേഖലയിലെ വിവിധ വിഷയങ്ങളില്‍ ഖത്തറും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.

തൊഴില്‍ മേഖലയിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും പരസ്പര പ്രയോജനകരമായ മേഖലകളില്‍ ഏകോപനം ശക്തമാക്കുന്നതിനുമുള്ള സാധ്യതകളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.
