ഇന്‍കാസ് ഖത്തര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. തുമാമ ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ആക്ടിംഗ് പ്രസിഡന്റ് സി താജുദ്ധീന്‍ അധ്യക്ഷത വഹിച്ചു.

city exchange

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ വര്‍ക്കി, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ്കുഞ്ഞി, ഇന്‍കാസ് വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറിമാരായ ശമീര്‍ പുന്നൂരാന്‍, മുനീര്‍ പള്ളിക്കല്‍, ആന്റണി ജോണ്‍, ഫാസില്‍ ആലപ്പുഴ, മീഡിയ കോര്‍ഡിനേറ്റര്‍ സര്‍ജിത് കൂട്ടം പറമ്പത്ത്, യൂത്ത് വിംഗ് പ്രസിഡന്റ് സി ജെ ദീപക് തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഖത്തര്‍ ഇന്‍കാസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അഷ്റഫ് നന്നംമുക്ക് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!