പിതൃ അമീറിന്റെ നിര്യാണത്തില്‍ എറോസ് അനുശോചിച്ചു

Web Desk
1 Min Read

ദോഹ: ഏബിള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജ്‌മെന്റിന്റേയും ജീവനക്കാരുടെയും സംയുക്ത സംഘടനയായ എറോസ് പിതൃ അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

city exchange

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, അല്‍ താനി രാജകുടുംബം, ഖത്തര്‍ സര്‍ക്കാര്‍, ഖത്തര്‍ ജനത എന്നിവര്‍ക്കും എറോസ് ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

ആധുനിക ഖത്തറിന്റെ രൂപീകരണത്തിലും രാജ്യത്തിന്റെ അഭൂതപൂര്‍വമായ വികസനത്തിനും സമൃദ്ധിക്കും ശക്തമായ അടിത്തറ പാകുന്നതിലും പിതൃ അമീറിന്റെ ദീര്‍ഘവീക്ഷണവും വിവേകപൂര്‍ണമായ നേതൃത്വവും നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് എറോസ് പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യവും ദര്‍ശനവും വരും തലമുറകള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഏബിള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദീഖ് പുറായില്‍, മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് കമ്പളവന്‍, എറോസ് ചെയര്‍മാന്‍ അന്‍സാര്‍ അരിമ്പ്ര, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബഷീര്‍ തുവാരിക്കല്‍, ഫിനാന്‍സ് ഡയറക്ടര്‍ മുജീബ് ടി ടി, ഓപ്പറേഷണല്‍ ഹെഡ് ഫൈസല്‍ സലീം, മൊസൈബ് ഹൈദര്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

പരേതനായ പിതൃ അമീറിന് അല്ലാഹു സ്വര്‍ഗത്തിലെ ഉന്നത സ്ഥാനം നല്‍കുകയും അമീറിനും രാജകുടുംബത്തിനും ഖത്തര്‍ ജനതയ്ക്കും ഈ വിയോഗം താങ്ങാനുള്ള ശക്തിയും ക്ഷമയും പ്രദാനം ചെയ്യട്ടെയെന്നും പ്രാര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!