
ദോഹ: പ്രവാസി സമൂഹമാണ് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലെന്നും നാടിന്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും അവരുടെ പങ്ക് അതുല്യമാണെന്നും കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ എം എല്‍ എയ്ക്ക് ഇന്‍കാസ് ഖത്തര്‍ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി നല്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍കാസ് ഖത്തര്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയൂര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു.

ജൂലൈ 31-ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രക്തം ദാനം ചെയ്യൂ… ഒരായിരം പുഞ്ചിരികള്‍ വിടരട്ടെ എന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ പാറക്കല്‍ അബ്ദുള്ള എം എല്‍ എ ചടങ്ങില്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ സമീര്‍ ഏറാമല, അഷറഫ് വടകര, അന്‍വര്‍ സാദത്ത്, ആഷിക് അഹമ്മദ്, ബഷീര്‍ തൂവാരിക്കല്‍, ഹരീഷ് കുമാര്‍, ഷാഹിദ് വി പി, മുഹമ്മദ് അലി വാണിമേല്‍, കെ ടി കെ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി വി പി ഷൈജിത്ത് സ്വാഗതവും അനീഷ് ചെമ്മാണി നന്ദിയും രേഖപ്പെടുത്തി.

