Connect with us

Featured

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖത്തറില്‍ പച്ചക്കറി ഉത്പാദനം വര്‍ധിച്ചത് 98 ശതമാനം

Published

on


റിയാദ്: ഭക്ഷ്യസുരക്ഷ, കാര്‍ഷിക, മൃഗം, മത്സ്യം ഉത്പാദനം എന്നീ മേഖലകളില്‍ ഖത്തര്‍ വന്‍ മുന്നേറ്റം നടത്തിയതായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ പറഞ്ഞു. റിയാദില്‍ നടന്ന അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റിന്റെ (എ ഒ എ ഡി) 38-ാമത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കാര്‍ഷിക ഉത്പാദകരുടെ ശ്രമങ്ങള്‍ക്ക് പുറമേ എ ഒ എ ഡിയുടെ പിന്തുണയും ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനവ് കൈവരിക്കുന്നതിന് കാരണമായതായി അദ്ദേഹം പറഞ്ഞു. പച്ചക്കറി ഉത്പാദനത്തില്‍ 98 ശതമാനം വര്‍ധനവും പാല്‍, പാലുത്പന്നങ്ങള്‍, കോഴിയിറച്ചി ഉത്പാദനത്തില്‍ 100 ശതമാനം സ്വയംപര്യാപ്തതയും കൈവരിക്കാനായി. കാരണമായി.

മത്സ്യ ഉത്പാദന മേഖലയ്ക്ക് ഖത്തര്‍ നല്‍കുന്ന വലിയ ശ്രദ്ധയും വികസന പരിപാടികളിലൂടെ പ്രത്യേകിച്ച് അക്വാറ്റിക് റിസര്‍ച്ച് സെന്റര്‍ വഴി അത് നിലനിര്‍ത്താനുള്ള ശ്രമവും അല്‍ അത്തിയ എടുത്തുപറഞ്ഞു.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കല്‍, ദേശീയ വികസന തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍, ഖത്തര്‍ ദേശീയ ദര്‍ശനം 2030ന്റെ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ വികസനത്തിന് വഴി തെളിയിച്ചു.

സംഘടനയുടെ 38-ാമത് പൊതുസമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചതിനെ മന്ത്രി പ്രശംസിച്ചു. സംയുക്ത അറബ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തില്‍ കാര്‍ഷിക- ഭക്ഷ്യസുരക്ഷാ മേഖലയില്‍ ഉണ്ടായ അഗാധമായ പരിവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിന് എ ഒ എ ഡി വഹിക്കുന്ന പ്രധാന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.


error: Content is protected !!