സാംസ്‌ക്കാരിക ബോധവത്ക്കരണ പരിപാടികളുമായി ആഭ്യന്തര മന്ത്രാലയം

Web Desk
1 Min Read

ദോഹ: ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് റാസ് ലഫാന്‍ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം ‘ബേദര്‍’ സംരംഭത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമിട്ടു. അല്‍ ഖോറിലെ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഖത്തറിന്റെ വടക്കന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 11 പ്രാദേശിക കമ്പനികളെ പ്രതിനിധീകരിച്ച് 900 തൊഴിലാളികള്‍ പങ്കെടുത്തു.

city exchange

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മനുഷ്യാവകാശം, പബ്ലിക് റിലേഷന്‍സ്, സിവില്‍ ഡിഫന്‍സ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ഡ്രഗ് എന്‍ഫോഴ്സ്മെന്റ്, കമ്മ്യൂണിറ്റി പൊലിസ്, ട്രാഫിക്, അല്‍ ഫസ, നോര്‍ത്ത് സെക്യൂരിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്വിസ് അവതരിപ്പിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ശൈ്ഖ അല്‍ അനൗദ് അല്‍ താനി ഈ പരിപാടികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

പ്രാദേശിക കമ്പനികളിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള സാംസ്‌കാരിക, കമ്മ്യൂണിറ്റി സംരംഭങ്ങളെ പ്രോഗ്രാമിന്റെ തുടര്‍ച്ചയായ പിന്തുണയെ റാസ് ലഫാന്‍ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ സീനിയര്‍ ഓഫീസര്‍ ശൈഖ ദാനാ അല്‍ താനി അഭിനന്ദിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!