Community
കൊടാക സംഗീത വിരുന്ന് മെയ് 17ന്
ദോഹ: ഖത്തറിലെ കോട്ടയംകാരുടെ കലാ- കായിക- സാംസ്‌ക്കാരിക ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച കൊടാക സംഗീത വിരുന്ന് മെയ് 17ന് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വക്ര ഡി പി എസ് ഇന്ത്യന്‍ സ്‌കൂളിലാണ് കൊടാക എം3 മാജിക്കല്‍ മ്യൂസിക്കല്‍ മൊമന്റ്‌സ് അവതരിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ കായികാധ്യാപകന്‍ സ്റ്റീസണ്‍, സിനിമാ ഗാനരചയിതാവും കൊടാക കള്‍ച്ചറല്‍ സെക്രട്ടറിയുമായ ജിജോയ്, ചാരിറ്റി പ്രവര്‍ത്തന മേഖലയിലെ കരീം ലംബ, ഗാര്‍ഡനിംഗില്‍ പ്രശസ്തി നേടിയ നിസാ സിയാദ് എന്നിവരെ ആദരിക്കും.
ഖത്തര്‍ ചാരിറ്റി സഹായാഭ്യര്‍ഥന നടത്തിയ മല്‍ഖാ റൂഹിയുടെ ചികിത്സയ്ക്കായുള്ള സഹകരണവും കൊടാക്ക എം3യോടനുബന്ധിച്ച് നടത്തും.
കലാകാരന്മാരായ കണ്ണൂര്‍ ഷരീഫ്, ലക്ഷ്മി ജയന്‍, മഹേഷ് കുഞ്ഞുമോന്‍, സിയാദ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ജോപ്പച്ചന്‍ തെക്കേകുറ്റ്, ജെയിംസ്, സിയാദ്, ലക്ഷ്മി ജയന്‍, ശംസുദ്ദീന്‍, ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.