ഛാഡിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: ഛാഡിന്റെ തലസ്ഥാനമായ എന്‍’ജാമെനയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.

city exchange

ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമവും ക്രിമിനല്‍ പ്രവൃത്തികളും നിരസിക്കാനുള്ള ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ഛാഡ് റിപ്പബ്ലിക്കില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഖത്തര്‍ അതീവ താത്്പര്യം പ്രകടമാക്കി.

ഇരകളുടെ കുടുംബങ്ങള്‍ക്കും ഛാഡ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ രാജ്യത്തിന്റെ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!