റോസ് കൈമ ബിരിയാണി റൈസ് റീബ്രാന്‍ഡിങ്ങിന്; ദുല്‍ഖര്‍ സല്‍മാന്‍ പുതിയ ബ്രാന്‍ഡ് അംബാസഡര്‍

Web Desk
1 Min Read

കൊച്ചി: ഇന്ത്യയിലും വിദേശത്തും സ്വീകാര്യത നേടിയ റോസ് കൈമ ബിരിയാണി റൈസ് റീബ്രാന്‍ഡിങിനൊരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാനാണ് റോസ് കൈമ റൈസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍.

city exchange

ഒരു കിലോയുടെയും അഞ്ച് കിലോയുടെയും റോസ് കൈമ ബിരിയാണി റൈസ് റീട്ടയ്ല്‍ പായ്ക്കറ്റുകള്‍ റീപാക്കേജിംഗ് പൂര്‍ത്തിയാക്കി ഉടന്‍ വിപണിയിലെത്തുമെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശെയ്ഖ് റബിയുള്‍ ഹഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുപ്പത്, അന്‍പത് കിലോയുടെ കമേഴ്സ്യല്‍ പാക്കറ്റുകളും ഉടന്‍ വിപണിയില്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ബര്‍ദ്ദമാന്‍ ആഗ്രോ പ്രോഡക്റ്റ്‌സ് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ് കൈമ ബിരിയാണി റൈസ് ഇന്ത്യക്ക് പുറമെ യു എ ഇ, ഒമാന്‍, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, യൂറോപ്പ്, യു എസ് എ തുടങ്ങിയ വിദേശരാജ്യങ്ങളിലും ലഭ്യമാണ്. ബര്‍ദ്ദമാന്‍ റോസ് എന്നാണ് വിദേശ രാജ്യങ്ങളില്‍ റോസ് ബ്രാന്‍ഡ് അറിയപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഗുണമേന്മയുള്ള അരി ഉത്പന്നങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബര്‍ദ്ദമാന്‍ ആഗ്രോ പ്രോഡക്റ്റ്‌സ് പ്രവര്‍ത്തിക്കുന്നതെന്ന് റീജിയണല്‍ ബിസിനസ് പാര്‍ട്ണര്‍ നാരായണ്‍ ചന്ദ്ര മൈതി പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ബിരിയാണി ചാലഞ്ച് എന്ന പേരില്‍ വിശക്കുന്നവന്റെ മനസ് നിറയണം എന്ന ആപ്തവാക്യവുമായി കേരളത്തിലുടനീളം ഭക്ഷണ വിതരണ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

- Advertisement -
Ad image

അസിസ്റ്റന്റ് റീജിയണല്‍ ബിസിനസ് പാര്‍ട്ണര്‍ സോമനാഥ് മൈതി, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ശ്രീപതി ഭട്ട്, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഹസീബുര്‍ റഹ്‌മാന്‍, ഈസ്റ്റേണ്‍ റീജിയണല്‍ സെയില്‍സ് മാനേജര്‍ മാനസ് ബസു, ഇന്റര്‍നാഷണല്‍ സെയില്‍സ് മാനേജര്‍ സി വി നൗഷാദ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് ചെയര്‍മാന്‍ എ ടി അന്‍വര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!