

ദോഹ: ഏഷ്യന്‍ ടൗണില്‍ തുളു ചിത്രമായ ‘ത്തൂദാര്‍’ന് ഗ്രാന്‍ഡ് പ്രീമിയര്‍ ഷോ. കോമഡി, ആക്ഷന്‍, സസ്പെന്‍സ് ത്രില്ലര്‍, റൊമാന്‍സ് എന്നിവ ചേര്‍ന്ന ചിത്രം ആദ്യാവസാനം േ്രപക്ഷകരെ കീഴടക്കി.

സിനിമയുടെ ആകര്‍ഷകമായ കഥാ സന്ദര്‍ഭത്തെയും മികച്ച പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിച്ചു. തുളു സിനിമയില്‍ ‘ത്തുദാര്‍’ പുതിയ മാനമുണ്ടാക്കിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ‘ത്തുദാര്‍’ ജൂണ്‍ 14നാണ് ലോകമെമ്പാടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.


ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേലു, കര്‍ണാടക സംഘ ഖത്തര്‍ പ്രസിഡന്റ് രവി ഷെട്ടി, കര്‍ണാടക സംഘ ഖത്തര്‍ മുന്‍ പ്രസിഡന്റ് മഹേഷ് ഗൗഡ, ഐ സി സി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
