Connect with us

എഴുത്തുമുറി

സമകാലിക ഇന്ത്യയെ ട്രോളി ‘പഞ്ചവത്സരപദ്ധതി’ സിനിമ

Published

on


‘ഇരുപത്തിനാല് ഫ്രെയിമുകള്‍ ഒരു ചലനമുണ്ടാക്കുന്നു. ഒരു ചലനം ചോദ്യമുണ്ടാക്കുന്നു.
സെക്കന്റില്‍ ഒരു തവണ പോലും വെടിയുതിര്‍ക്കാത്ത ഒരു മൂവി ക്യാമറ നിങ്ങളെന്തിനാണ് പെറുന്നത്?’

  • – ഋത്വിക് ഘട്ടക്

വയനാട് അമ്പലവയല്‍ ലൊക്കേഷനായ പി ജി പ്രേംലാലിന്റെ സിനിമ ‘പഞ്ചവത്സരപദ്ധതി’ കണ്ടു. സമകാലിക ഇന്ത്യയെ ആവിഷ്‌ക്കാരം കൊണ്ട് ട്രോളുന്ന സിനിമ. മലമുകളിലെ റിസോര്‍ട്ട് ടൂറിസത്തിനെ പരിപോഷിപ്പിക്കാന്‍ വ്യാജ മായൊരു ഐതിഹ്യത്തെ സൃഷ്ടിച്ച് കമ്പലാസുരന്‍ എന്ന ദൈവീകതയിലൂടെ ജനങ്ങളുടെ ഭക്തിസാന്ദ്രമായ മനസ്സില്‍ അന്ധവിശ്വാസങ്ങള്‍ കുത്തിനിറക്കുന്ന സിനിമ പ്രേക്ഷകരില്‍ അഭിനവ ഇന്ത്യയെ തുറന്നു കാട്ടുകയാണ്. കലംബാസുരന്റെ പ്രതിമ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാന്‍ വരുന്നതിലൂടെയാണ് സിനിമയുടെ ക്ലൈമാക്‌സ്.

കുറഞ്ഞ ആളുകള്‍ താമസിക്കുന്ന മലഞ്ചരുവിലേക്കു വെള്ളവും വെളിച്ചവുമെത്തിക്കുന്ന നായകന്റെ തന്ത്രമാണ് സിനിമയുടെ ക്ലൈമാക്‌സ് പങ്കുവയ്ക്കുന്നത്.

നായകന്‍ സിജു വില്‍സണും നിഷ സാരംഗും ഉള്‍പ്പെടെയുള്ളവര്‍ കഥാപത്രത്തെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
കലമ്പാസുരന്റെ പ്രീതിക്കായി പൊരി നല്‍കുന്ന വഴിപാടിന് തുടക്കമിടുന്നതുപോലും
രസകരമായി ട്രോളിയിട്ടുണ്ട്. സിനിമയുടെ അവസാന ലാപ്പില്‍ കുറച്ച് സീനുകളുമുള്‍പ്പെടെ തിരക്കഥയുടെ കയ്യടക്കത്തിനു പിഴവ് പറ്റിയിട്ടുണ്ട്. തിരക്കഥയിലും സംവിധാനത്തിലും കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ സിനിമ വേറെ ലെവല്‍ ആയേനെ.

ഗൗരവമായവിഷയം കൈകാര്യം ചെയ്യാനെടുത്ത സിനിമയുടെ നിര്‍മ്മാതാവ്, രചയിതാവും സംവിധായകനും അഭിനേതാകള്‍ക്കും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും സല്യൂട്ട്. ചിത്രത്തിലെ ഗാനവും ഗംഭീരമായിട്ടുണ്ട്.


error: Content is protected !!