വര്‍ക്കല സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

Web Desk
0 Min Read

മനാമ: മുപ്പത്തിരണ്ട് വര്‍ഷം ബഹ്റൈന്‍ പ്രവാസിയും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഹമദ് ടൗണിലെ അല്‍ വിലായ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ ജോലിക്കാരനും ആയിരുന്ന തിരുവനന്തപുരം വര്‍ക്കല ഇടവ വെണ്‍കുളം മുക്കാലക്കല്‍ കൈവല്യത്തില്‍ വേലപ്പന്‍ ആചാരി (67) ഹമദ് ടൗണിലെ താമസസ്ഥലത്ത് നിര്യാതനായി. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിച്ചു.

city exchange

ഭാര്യ: ഉഷ. മക്കള്‍: വൈശാഖ്, വിഷ്ണു. മരുമക്കള്‍: വൃന്ദ, ആതിര. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വസതിയില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!