
ദോഹ: കലാഞ്ജലി യുവജനോത്സവത്തില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട വൈഷ്ണവിയെ ആദരിക്കാന്‍ ഇന്‍കാസ് ആലപ്പുഴ ജില്ല കമ്മിറ്റി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

ഐ സി സി മുംബൈ ഹാളില്‍ നടന്ന പരിപാടിയില്‍ ഇന്‍കാസ് നേതാക്കളും വിവിധ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

ചടങ്ങില്‍ മുഖ്യാതിഥിയായ മറിയാ ഉമ്മന്‍ വൈഷ്ണവിക്ക് ഉപഹാരം നല്‍കി ആദരിച്ചു. കാശിനാഥ്, കെ കെ ഉസ്മാന്‍, എബ്രഹാം ജോസഫ്, സിദ്ദിഖ് പുറായില്‍, ജോപ്പച്ചന്‍, ദാസ്, അര്‍ച്ചന സജി, സിനില്‍ ജോര്‍ജ്, ബഷീര്‍ തുവാരിക്കല്‍, പ്രദീപ് പിള്ള, റഹ്മാന്‍ തുടങ്ങിയ നിരവധി ഇന്‍കാസ് പ്രതിനിധികള്‍ പങ്കെടുത്തു.
