

ദോഹ: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലിന്നിരയായവര്‍ക്ക് സഹായഹസ്തവുമായി വയനാട് മുസ്ലിം ഓര്‍ഫനേജ് ഖത്തര്‍ ചാപ്റ്റര്‍. അനാഥ അഗതി സംരക്ഷണ രംഗത്ത് 40 വര്‍ഷത്തോളമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വയനാട് മുസ്ലിം യതീംഖാന ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി വയനാട് മുസ്ലിം യതീംഖാന കേന്ദ്ര കമ്മിറ്റിയുമായി ചേര്‍ന്നാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കുന്നത്.

ദുരന്തത്തിനിരയായ പ്രദേശങ്ങളിലെ കോളേജ് തലം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുയോജ്യമായ തൊഴില്‍, വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിന് പലിശരഹിത വായ്പ തുടങ്ങിയ പുനരധിവാസ പദ്ധതികള്‍ക്കാണ് ഖത്തര്‍ ചാപ്റ്റര്‍ സഹായിക്കുന്നത്.

ഇതു സംബന്ധമായി ചേര്‍ന്ന ആലോചനാ യോഗത്തില്‍ എ കെ മജീദ് ഹാജി, ഹബീബ് കെ എ, റഈസ് അലി, അഷറഫ് പൂന്തോടന്‍, അബു മണിച്ചിറ, അസ്ലം പുല്ലൂക്കര, സുലൈമാന്‍ ഓര്‍ക്കാട്ടേരി, മുസ്തഫ ഐക്കാരന്‍, യൂസുഫ് മുതിര എന്നിവര്‍ പങ്കെടുത്തു. സയ്യിദ് മുര്‍ഷിദ് ഹുദവി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
