മുസ്ലിം സമുദായത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കണം: സയ്യിദ് അഷ്‌റഫ് തങ്ങള്‍

Web Desk
1 Min Read

ദോഹ: സമ്പന്നമായ ഒരു പൈതൃകത്തിന്റെ ഉടമകളാണ് കേരളത്തിലെ മുസ്ലിം സമുദായമെന്ന് ഗ്രേയ്‌സ് എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സയ്യിദ് അഷ്‌റഫ് തങ്ങള്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘ദ ഡയലോഗ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

അച്ചടിച്ച പുസ്തകങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മുസ്ലിംകളുടെ കൈവശമുണ്ടായിരുന്നു, മാപ്പിള മലയാളത്തിലെഴുതിയ സാഹിത്യ രചനകള്‍ക്ക് അക്കാലത്ത് സമുദായത്തിനകത്ത് പ്രചാരമുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചരിത്ര പ്രാധാന്യമുള്ള അത്തരം രേഖകള്‍ കൃത്യമായി സൂക്ഷിക്കാന്‍ സമുദായത്തിന് സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറിയെക്കുറിച്ച് അഷ്‌റഫ് തങ്ങള്‍ വിശദീകരിച്ചു. ഗ്രേയ്‌സ് എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ മുന്‍കയ്യെടുത്ത് നടത്തുന്ന പ്രസ്തുത സംരംഭത്തിന് എല്ലാ വിധ പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു.

മുസ്ലിം സമുദായത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ ഇന്ന് ആശ്രയിക്കുന്നത് മാപ്പിള ഹെറിറ്റേജ് ലൈബ്രറിയാണെന്നും എന്നാല്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഒട്ടേറെ ചരിത്ര രേഖകള്‍ ഇനിയും കണ്ടെടുക്കാനുണ്ടെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അഷ്‌റഫ് തങ്ങള്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. കെ എന്‍ സുലൈമാന്‍ മദനി, നസീര്‍ പാനൂര്‍, സിറാജ് ഇരിട്ടി, സനിയ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!