

ദോഹ: ഏഴാമത് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ഖത്തറി വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തില്‍. അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രകാരം 29ല്‍ 27 മണ്ഡലങ്ങളിലായി നാല് വനിതകള്‍ ഉള്‍പ്പെടെ 102 പേരാണ് മത്സരിക്കുന്നത്. 27, 28 മണ്ഡലങ്ങളിലെ വിജയികളെ നേരത്തെ തീരുമാനിച്ചിരുന്നു.

രാവിലെ എട്ടു മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. വൈകിട്ട് അഞ്ചു വരെ വോട്ട് ചെയ്യാം. തുടര്‍ന്ന് വോട്ടെണ്ണലും വിജയികളുടെ പ്രഖ്യാപനവും നടക്കും. ഖത്തറിലെ ആദ്യത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് 1999ലാണ് നടന്നത്.

പൗരന്മാരോട് വോട്ടവകാശം വിനിയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
ഏറ്റവും കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിയാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുക. ഒന്നിലധികം സ്ഥാനാര്‍ഥികള്‍ക്കിടയില്‍ വോട്ടുകള്‍ തുല്യമാണെങ്കില്‍ കമ്മിറ്റി അവരുടെ സാന്നിധ്യത്തിലോ അവരുടെ പ്രതിനിധിയുടെ സാന്നിധ്യത്തിലോ കമ്മിറ്റി വോട്ട് നിര്‍വഹിക്കും.
ആഭ്യന്തര മന്ത്രാലയമാണ് തെരഞ്ഞെടുപ്പിന്റെ പൊതുഫലം പ്രഖ്യാപിക്കുക.

