

ദോഹ: പെര്‍ഫെക്ട് കാറ്ററിംഗ് സര്‍വീസില്‍ ജീവനക്കാരനായിരുന്ന ഖത്തര്‍ ഐ എം സി സി മുന്‍ വൈസ് പ്രസിഡന്റും വടകരയിലെ സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന യു റൈസല്‍ (43) ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതനായി. ഒന്നര വര്‍ഷം മുമ്പ് നാട്ടിലെത്തിയ റൈസലിന് കോവിഡ് സാഹചര്യത്തില്‍ മടങ്ങാന്‍ സാധിച്ചിരുന്നില്ല. വീണ്ടും ഖത്തറിലേക്കു കൊണ്ടുവരാന്‍ സുഹൃത്തുക്കള്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.

രാത്രി നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.

യു റൈസലിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഐ എം സി സി അനുശോചിച്ചു.

