വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അനുസ്മരണം നടത്തി

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന മുസ്ലിം ലീഗ് ഉപാധ്യക്ഷനും കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് നേതാവുമായിരുന്ന വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അനുസ്മരണവും പ്രാര്‍ഥന സദസ്സും സംഘടിപ്പിച്ചു. കല്ല്യാശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എസ് കെ പി സക്കരിയ്യ ഹാജി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് മുണ്ടക്കാല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

city exchange

ജനറല്‍ സെക്രട്ടറി അബ്ദുല്‍ നസീര്‍, രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം ലത്തീഫ്, മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഷബീര്‍, കരപ്പാത്ത് ഉസ്മാന്‍, കെ കെ സി അസ്സൈനാര്‍, പി പി മുഹമ്മദലി, പി ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

രാമന്തളി ഖത്തീബ് ഉസ്താദ് സയ്യിദ് കോയ തങ്ങള്‍ ബുഖാരി ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. കെ പി അബ്ദുല്‍ ഗഫൂര്‍, കെ വി അബൂബക്കര്‍, മുഹമ്മദ് ഹസ്സന്‍, കോച്ചന്‍ അബ്ദുല്ല, പി പി സുലൈമാന്‍ ഹാജി, കെ പി മുഹമ്മദ് സഅദ്, എം സി റിയാസ്, മുഹമ്മദ് റാഹില്‍, പി പി ഖാസിം, സി സി അബ്ദുല്‍ റഹ്മാന്‍, പി കെ മുഹമൂദ് ഹാജി, സി എം റഫീഖ്, വി വി അസൈനാര്‍, മോണങ്ങാട്ട് ഇബ്രാഹിം, അബ്ദുല്‍ വഹാബ്, കെ പി ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image

നിര്യാതനായ ആര്‍ എം വൈ സി എക്‌സിക്യൂട്ടീവ് അംഗം കരപ്പാത്ത് മുസ്തഫയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി.

Share This Article
Leave a Comment
error: Content is protected !!