നാപ്‌സ് ഖത്തര്‍ വാര്‍ഷികവും ഓണാഘോഷവും

Web Desk
1 Min Read

ദോഹ: നന്മണ്ട ഏരിയ പ്രവാസികളുടെ കൂട്ടായ്മയായ നാപ്‌സ് ഖത്തര്‍ എട്ടാം വാര്‍ഷികവും ഓണാഘോഷവും നടത്തി. ഷഹാനിയ ഫാം ഹൗസില്‍ നടന്ന പരിപാടിയോടനുബന്ധിച്ചു വിവിധ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

city exchange

ചിരിയരങ്, ബിസ്‌ക്കറ്റ് ഈറ്റിംഗ്, ബലൂണ്‍ ബ്രേക്കിങ്, ഫാമിലി ഷോ, കമ്പവലി, മ്യൂസിക്കല്‍ ചെയര്‍ എന്നീ മത്സരങ്ങളും നൗഷാദ് കുമ്മന്‍കോടിന്റെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു. നാപ്‌സ് അംഗം ഷാജു അഭയം രചനയും സംവിധാനവും നിര്‍വഹിച്ചു ഷമീര്‍ എന്‍ കെ, നൗഷിര്‍, ഷബീര്‍ കെ കെ, ബഷീര്‍ എം പി, ഫഹദ് കെ കെ, നൗഫിറ ഷബീര്‍ ഷബ്ന നൗഷി, ഷഹാന ഷൗക്കി എന്നിവര്‍ അവതരിപ്പിച്ച ലഹരി അരുത് എന്ന നാടകവും അരങ്ങേറി.

ഫെബിന്‍ എന്‍, അമീര്‍ ഇ കെ, ഷാഹുല്‍ നന്മണ്ട, ജാഫര്‍ കെ പി, ഫായിസ് കെ കെ, നൗഫല്‍ തണല്‍, ബഷീര്‍ എം പി, മെജേഷ് സി ഷംനാസ് ബി എസ്, അഭിത്ത്, മൊയ്തീന്‍ കോയ എന്‍ കെ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!