യു ഇ എ പൗരന്മാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡില്‍ ജി സി സി രാജ്യങ്ങളില്‍ പ്രവേശിക്കാം

Web Desk
1 Min Read

അബൂദാബി: യു എ ഇ പൗരന്മാര്‍ക്ക് ജി സി സി രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന പ്രഖ്യാപനവുമായി യു എ ഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി. ഇതിനായി പാസ്‌പോര്‍ട്ട് കൈയില്‍ കരുതേണ്ടതില്ല. നേരത്തെ ഈ സൗകര്യം ലഭ്യമായിരുന്നെങ്കിലും കോവിഡ് കാലത്ത് യാത്രാ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു.

city exchange

പുതിയ യാത്രാ ഇളവ് യു എ ഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. സമാനമായ തരത്തില്‍ മറ്റ് ജി സി സി രാജ്യങ്ങളിലെ സ്വദേശികള്‍ക്ക് തങ്ങളുടെ രാജ്യത്തെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യു എ ഇയിലും പ്രവേശിക്കാനാവും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര കൂടുതല്‍ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഇളവ് വീണ്ടും അനുവദിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!