എട്ട് യമന്‍ ഗവര്‍ണറേറ്റുകളില്‍ ഭക്ഷണപ്പൊതികള്‍ നല്‍കി ഖത്തര്‍ റെഡ് ക്രസന്റ്

Web Desk
1 Min Read

ദോഹ: യമന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി യമനിലെ എട്ട് ഗവര്‍ണറേറ്റുകളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതിയാണിത്.

city exchange

മിനിസ്ട്രി ഓഫ് എന്‍ഡോവ്‌മെന്റ്‌സ് ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് സക്കാത്ത് ഫണ്ട് ധനസഹായം നല്കുന്ന പദ്ധതിക്ക് 609377 ഡോളര്‍ (2511000 റിയാല്‍) ആണ് ചെലവ്.

അമാനത്ത് അല്‍-അസിമ, ഏദന്‍, ധലെ, ലാഹിജ്, തൈസ്, അല്‍-ഹുദൈദ, മാരിബ്, ഹജ്ജ എന്നിവിടങ്ങളിലെ 52,920 ഗുണഭോക്താക്കള്‍ക്കായി മൊത്തത്തില്‍ 7,560 ഭക്ഷണപ്പൊതികളാണ് വിതരണം നടത്തുന്നത്. ഹജ്ജ, ലാഹിജ്, മാരിബ്, ധലെ എന്നിവിടങ്ങളിലായി ഇതുവരെ നാലായിരം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു കഴിഞ്ഞു. തൊഴിലില്ലാത്ത കുടിയൊഴിപ്പിക്കപ്പെട്ടവര്‍, സ്ത്രീകളുടെ അന്നദാതാക്കള്‍, വിധവകള്‍, അനാഥര്‍, വികലാംഗര്‍, പ്രായമായവര്‍ എന്നിവരുള്ള കുടുംബങ്ങള്‍ക്കാണ് പ്രത്യേക ശ്രദ്ധ നല്‍കുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!