കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മുന്‍കരുതലുകളെടുക്കണമെന്ന് യു എ ഇ

Web Desk
1 Min Read

അബുദാബി: കോവിഡ് രോഗബാധയുടെ വര്‍ധനവിനെ തുടര്‍ന്ന് യു എ ഇ പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അല്‍ ഹോസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് സിസ്റ്റത്തില്‍ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് ശേഷം 30 ദിവസത്തിന് ശേഷം 14 ദിവസത്തേക്കുള്ള സാധുതയാണ് പ്രഖ്യാപിച്ചത്. മുന്‍കരുതല്‍- പ്രതിരോധ നടപടികളുടെ ഭാഗമായാണ് ദിവസം കുറച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

city exchange

പരിശോധനയുടെ കൃത്യത ഉറപ്പാക്കാനും കൂടുതല്‍ ആനുകാലിക പരിശോധനകള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒഴികെയുള്ള അപ്‌ഡേറ്റ് ബുധനാഴ്ച പ്രാബല്യത്തിലാകും. ജൂണ്‍ 20ന് അല്‍ ഹോസ്ന്‍ ആപ്പുകളില്‍ അപ്‌ഡേറ്റ് ലഭിക്കും.

യു എ ഇയിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെയാണ് പുതിയ നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതമായത്. ഒരാഴ്ചയ്ക്കുള്ളില്‍ അണുബാധയുടെ വര്‍ധനവ് ഇരട്ടിയിലധികമായി.

- Advertisement -
Ad image

തിങ്കളാഴ്ച യു എ ഇയില്‍ 1319 പുതിയ കോവിഡ് കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരിക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലെ അശ്രദ്ധ അണുബാധയുടെ വര്‍ധനവിന് കാരണമായതായി അതോറിറ്റി വക്താവ് അറിയിച്ചു. ആരോഗ്യവും സുരക്ഷയും നിലനിര്‍ത്താനും കോവിഡ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയില്‍ നിന്നും മാസ്‌ക് ധരിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അടച്ചിട്ട പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു. നിയമം പാലിച്ചില്ലെങ്കില്‍ മൂവായിരം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!