ലോക കേരള സഭയിലേക്ക് പോകുന്ന സുഹൃത്തുക്കളോട് സ്‌നേഹപൂര്‍വ്വം

Web Desk
1 Min Read

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന ലോക കേരള സഭയില്‍ പങ്കെടുക്കാനായി ഖത്തറില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള എല്ലാ പ്രധിനിധികള്‍ക്കും ഹൃദയപൂര്‍വ്വം നേരുന്നു ആശംസകള്‍. ഭൂരിപക്ഷം ആളുകളേയും നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുടേയും ഇടപെടലില്‍ കൂടിയാണ് ഈ യോഗത്തിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത് എന്നുകൂടി എഫ് ബിയില്‍ വായിക്കാന്‍ കഴിഞ്ഞു. ഏതായാലും വളരേ സന്തോഷം.

city exchange

കാരണം, വ്യക്തിപരമായി അതില്‍ പങ്കെടുക്കുന്ന നിങ്ങള്‍ എല്ലാവരും എന്റെ സുഹൃത്തുക്കള്‍ കൂടിയാണ്. ഖത്തറില്‍ നിന്നും പങ്കെടുക്കുന്ന സുഹൃത്തുക്കളോട് ഒരു ചെറിയ നിര്‍ദ്ദേശം അതല്ലെങ്കില്‍ ഒരു അഭ്യര്‍ഥന പറയാനുള്ളത്
നിങ്ങള്‍ കേരളത്തിലേക്ക് പറക്കും മുമ്പ് കഴിയുമെങ്കില്‍ ഇവിടെ എല്ലാവരും കൂടി ഒന്നിരിക്കണം. നിങ്ങള്‍ ഓരോരുത്തരും അവിടെ അവതരിപ്പിക്കാന്‍ പോകുന്ന വിഷയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു ഒരു ഏകീകൃത മെമ്മോറാണ്ടം സമര്‍പ്പിച്ചാല്‍ അത് നാട്ടിലുള്ള അധികൃതര്‍ക്കും അതാത് വകുപ്പ് മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കാനും നടപടികള്‍ എടുക്കാനും വളരെ പ്രയോജനം ചെയ്യും.

എ കൊടുത്ത നിവേദനത്തില്‍ എഴുതിയത് തന്നെ വീണ്ടും
ബിയും സിയും ഡിയും എഴുതി കൊടുക്കുന്നതില്‍ പ്രയോജനമില്ലല്ലോ. ഇത്തരം കാര്യങ്ങള്‍ക്ക് നമുക്ക് കക്ഷി രാക്ഷ്ട്രീയങ്ങള്‍ മാറ്റി വെക്കാം.

- Advertisement -
Ad image

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് നിങ്ങളോട് എഴുതി നിറക്കേണ്ട ആവശ്യം ഇല്ലല്ലോ. എല്ലാവരും ഓരോ പ്രവാസികളുടെയും പ്രശ്‌നങ്ങള്‍ അറിയുന്നവരാണ്. അതിലെല്ലാം നിത്യവും നേരിട്ട് ഇടപെടുന്നവരാണ്. നിങ്ങള്‍ ഒരുമിച്ച് നിന്നാല്‍ നമുക്ക് പലതും നേടി എടുക്കാന്‍ കഴിയും. ഇനിയും ഗള്‍ഫിലെ മരുപ്പച്ച തേടി വരുന്ന യുവതലമുറക്ക് വേണ്ടി പല നന്‍മകളും ചെയ്തുവെക്കാന്‍ കഴിയും. അതിനായ് ഉപകരിക്കട്ടെ.

നാട്ടില്‍ നടക്കുന്ന ഇത്തരം കൂടി ഇരുത്തങ്ങളും സഭകളും
നിങ്ങള്‍ ഇവിടെ കൂടി ഇരിക്കുകയും ഏകോപന സ്വഭാവത്തിലുള്ള ഒരു മെമ്മോറാണ്ടം തയ്യാര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ മേലെ എഴുതിയതെല്ലാം നിരുപാധികം പിന്‍വലിക്കുന്നു.

ഓരോ ലോക കേരള സഭകളും കഴിയുമ്പോഴും പ്രതീക്ഷകളേക്കാള്‍ കൂടുതല്‍ നിരാശകള്‍ സമ്മാനിക്കാറുണ്ട്. ഇത്തവണയും അത്തരം ആവര്‍ത്തനങ്ങള്‍ mംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!