ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നിര്‍ത്തലാക്കുന്നു

Web Desk
1 Min Read

ഇന്റര്‍നെറ്റ് വ്യാപകമായിത്തുടങ്ങിയ കാലം മുതല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയവര്‍ക്കുള്ള നൊസ്റ്റാള്‍ജിയ നഷ്ടമായിരിക്കും ഈ വാര്‍ത്ത. ഇന്റര്‍നെറ്റിന് ഇത്രയൊന്നും വേഗതയില്ലാത്തൊരു കാലത്ത് ക്ലിക്ക് ചെയ്ത് ബഫര്‍ ചെയ്തുകൊണ്ടിരുന്നപ്പോഴും തുറക്കാനായി കാത്തിരുന്നൊരു ഐക്കണുണ്ട്- ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. എല്ലാ കാര്യങ്ങളും ‘ഗൂഗളമ്മാവനോട്’ ചോദിക്കാമെന്ന് കരുതുന്ന കാലത്തിനും മുമ്പ് ഇന്റര്‍നെറ്റ് ലോകത്തെ കാര്യങ്ങളെല്ലാം നോക്കി നടന്ന വല്ല്യേട്ടന്‍, അദ്ദേഹം ഇനിയുണ്ടാകില്ല.

city exchange

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പഴയ ബ്രൗസറാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. ഈ പ്ലഗ് പിന്‍വലിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്ലസ് എന്ന ആഡ് ഓണ്‍ പാക്കേജിന്റെ ഭാഗമായി 1995ലാണ് വെബ് ബ്രൗസര്‍ ആദ്യമായി പുറത്തിറക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ജൂണ്‍ 15 മുതല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പ്രവര്‍ത്തന രഹിതമാകും.

2003ലാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഏറ്റവും ഉപയോഗ പങ്കാളിത്തം പ്രകടിപ്പിച്ചത്. 95 ശതമാനം ഉപയോഗത്തിലൂൂടെ ഏറ്റവും ഉന്നതിയിലെത്തിയത് ആ വര്‍ഷമായിരുന്നു. എന്നാല്‍ എതിരാളികള്‍ കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി പുതിയ ബ്രൗസറുകള്‍ രംഗത്തിറക്കിയതോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ഉപഭോക്തൃ അടിത്തറയ്ക്ക് ഇളക്കം തട്ടുകയായിരുന്നു.

- Advertisement -
Ad image

പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് അനുകൂലമായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുള്ള പുതിയ ഫീച്ചര്‍ വികസിപ്പിക്കുന്നത് 2016ല്‍ തന്നെ നിര്‍ത്തലാക്കിയിരുന്നു. 2021 ആഗസ്ത് 17ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് 365 അവസാനിപ്പിച്ചു. 2020 നവംബര്‍ 30ന് മൈക്രോസോഫ്റ്റ് ടീംസും പിന്തുണ നിര്‍ത്തലാക്കി.

പഴയ തലമുറ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചവര്‍ക്ക് ഇനി പുതുക്കക്കാരോട് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ കഥകള്‍ പറഞ്ഞ് ‘തള്ളുകാരെന്ന’ പേരെടുക്കാം!

Share This Article
Leave a Comment
error: Content is protected !!