

ദോഹ: രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക തലങ്ങളില്‍ ലോകം നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ അസന്തുലിതാവസ്ഥയില്‍ നിന്നും രക്ഷിക്കാന്‍ സമൂലമായ പരിഷ്‌ക്കരണങ്ങള്‍ ആവശ്യമാണെന്നും അമീര് ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ദോഹ ഷെറാട്ടണില്‍ നടന്ന 20-ാമാത് ദോഹ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക നീതിയിലാണ് സമൂഹത്തിന്റെ യഥാര്‍ഥ അഭയമുള്ളതെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നതെന്ന് അമീര്‍ പറഞ്ഞു. ഇതിന് ന്യായമായ നികുതി നയങ്ങള്‍ ആവശ്യമാണെന്നും ഭൂരിപക്ഷം സമൂഹങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കഴിയില്ല.

പരിസ്ഥിതിയുടേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും തലത്തില്‍ പരിസ്ഥിതി സൗഹൃദമല്ലാത്ത ഉപഭോഗ രീതികളും നിരുത്തരവാദപരമായ വ്യാവസായിക ഉത്പാദന നിരക്കുകളും ക്രമാനുഗതമായി വര്‍ധിക്കുന്നതായി കാണുന്നുണ്ട്. ഇത് മനുഷ്യരാശിയെ മുഴുവന്‍ സ്വാധീനിക്കുന്ന വിനാശകരമായ പ്രത്യാഘതങ്ങള്‍ക്ക് ഇടയാക്കിയേക്കാം. അത് ഭാവി തലമുറകളിലേക്ക് വ്യാപിച്ചേക്കാമെന്നും അമീര്‍ പറഞ്ഞു.
സാമൂഹികതലത്തിലും ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തിലും സംസ്ഥാനങ്ങള്‍ക്കിടയിലും സമൂഹത്തിനുള്ളിലും സാമൂഹികവും സാമ്പത്തികവുമായ അന്തരം, മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയിലെ ഗുരുതരമായ വൈകല്യത്തെയാണ് സൂചിപ്പിക്കുന്നത്. സാങ്കേതിക മേഖലയുടെ ശക്തിയും സമ്പദ് വ്യവസ്ഥയിലും ജീവിതത്തിലും അതിന്റെ പങ്ക്, ആഗോള ദാരിദ്ര്യ നിരക്കിലെ ഭയാനകമായ വര്‍ധനവ്, ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയ്ക്ക് പുറമേയാണിത്.
സമീപ വര്‍ഷങ്ങളില്‍ ഇസ്ലാമോഫോബിയ വര്‍ധിച്ചതായും വലതുപക്ഷങ്ങളില്‍ മാത്രമായി അത് ഒതുങ്ങുന്നില്ലെന്നും അമീര്‍ പറഞ്ഞു. വംശീയ വിവേചനത്തിനും യഹൂദ വിരുദ്ധതയ്ക്കുമെതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ ലോകം കണ്ടതുപോലുള്ള ഉറച്ചതും ഗൗരവമേറിയതുമായ നിലപാട് അതിനെതിരെ സ്വീകരിക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരെ യഹൂദ വിരുദ്ധ ആരോപണം തെറ്റായി ഉപയോഗിക്കപ്പെടുന്നുവെന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് വംശീയതയ്ക്കും യഥാര്‍ഥ യഹൂദ വിരുദ്ധതയ്ക്കും എതിരായ പോരാട്ടത്തെ ബാധിക്കുന്നു.
യുക്രെയ്‌നിലെ അന്യായമായ യുദ്ധത്തിനും ഭൗമരാഷ്ട്രീയ കണക്കുകൂട്ടലുകള്‍ക്കും ഇരയായ ദശലക്ഷക്കണക്കിന് നിരപരാധികളോടും അഭയാര്‍ഥികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അമീര്‍ അറിയിച്ചു. ഐക്യദാര്‍ഢ്യം ഊന്നിപ്പറയുമ്പോള്‍ ഏഴ് പതിറ്റാണ്ടിലേറെയായി ഇസ്രായേല്‍ അധിനിവേശത്തിലും അന്താരാഷ്ട്ര അവഗണനയിലും ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികളേയും സിറിയന്‍ ജനതയേയും അഫഗാനിസ്ഥാനി പൗരന്മാരേയും ഓര്‍മിപ്പിക്കുന്നുവെന്നും അമീര്‍ പറഞ്ഞു. നീതി നടപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നും അമീര്‍ വിശദമാക്കി.

