

ദോഹ: ട്രമാഡോളും ഹാഷിഷും ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി.

സംശയത്തെത്തുടര്‍ന്ന് അധികൃതര്‍ പരിശോധിച്ച യാത്രക്കാരന്റെ ബാഗേജില്‍ നിന്നാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്. 1,990 ട്രമഡോള്‍ ഗുളികകളും 464.5 ഗ്രാം ഹാഷിഷുമാണ് പിടിച്ചെടുത്തത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള പരിശീലനവും ഉള്‍പ്പെടെ എല്ലാ പിന്തുണയും ലഭ്യമാകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

