
ദോഹ: ജൂണ്‍ 21ന് റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഉണ്ടായ അപകടത്തില്‍ 12 ഇന്ത്യന്‍ പൗരന്മാര് മരിച്ച സംഭവത്തില്‍ അനുശോചനം അറിയിക്കാന്‍ ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഅദ് ബിന്‍ ഷെരീദ അല്‍ കഅബി ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അദ്ദേഹത്തെ സ്വീകരിക്കുകയും ദുഃഖകരമായ വേളയില്‍ അനുശോചനം അറിയിച്ചതിനും ദുരന്തത്തില്‍ ബാധിക്കപ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഖത്തര്‍ അധികൃതര്‍ നല്കുന്ന പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.

റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജൂണ്‍ 21-ന് ഉണ്ടായ അപകടത്തിലാണ് 12 ഇന്ത്യന്‍ പൗരന്മാര് മരിച്ചത്. സംഭവത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കിവരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
