ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ദേശോത്സവം വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ പത്താം വാര്‍ഷികം ഡിസംബര്‍ ആറിന് വെള്ളിയാഴ്ച ദോഹയിലെ അത്‌ലന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ദേശോത്സവത്തില്‍ മുഖ്യാതിഥിയായി നാട്ടില്‍നിന്നും എത്തിയ ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ ഫൈനലിസ്റ്റ് കൃഷ്ണയെയും നാടക പ്രവര്‍ത്തകന്‍ ഷിബുവിനെയും കുടുംബത്തെയും എയര്‍പോര്‍ട്ടില്‍ ഭാരവാഹികളായ ഷറഫുദ്ധീന്‍, ജലീല്‍ എ വി, ഷമീര്‍ ടി കെ, സക്കീര്‍ വി പി, ഹഫ്‌സ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

city exchange

കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ നവംബറില്‍ അരങ്ങേറിയിരുന്നു. ഡിസംബര്‍ അഞ്ചിന് കാരംസ്, ചെസ് തുടങ്ങിയ മത്സരങ്ങളും കുട്ടികളുടേയും വനിതകളുടേയും കളറിംഗ്, പെയിന്റിംഗ്, മൈലാഞ്ചിയിടല്‍, കസേരകളി തുടങ്ങി വിവിധ കലാ- കായിക പരിപാടികളും നടക്കും.

വെള്ളിയാഴ്ച ഉച്ച മുതല്‍ ഗാനമേള, സ്‌കിറ്റ്, നാടന്‍ പാട്ടുകള്‍, ദഫ്മുട്ട്, കോല്‍ക്കളി, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ക്ലാസ്സിക് ഡാന്‍സ്, മാജിക് ഷോ തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്ന് ഭാരവാഹികളായ അഷ്റഫ് പി എ നാസര്‍, ശറഫുദ്ധീന്‍, ഷാജി മുറൂര്‍ തുടങ്ങിയവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും കൂട്ടായ്മയില്‍ അംഗത്വത്തിനും 55384332, 55305498 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Share This Article
Leave a Comment
error: Content is protected !!